പൗരാവകാശ രേഖ
രാജ്യ പുരോഗതിക്കായുള്ള അന്വേഷണത്തിൽ പൗരാവകാശ സംരക്ഷ ണത്തിന് ഗണനീയമായ സ്ഥാനമുണ്ട്. നാടിൻ്റെ യഥാർത്ഥ ഉടമകൾ ഭീതിയു ടെയും അധികാരഗർവ്വിൻ്റെയും ചാട്ടവാറടിയുടെയും നിഴലിൽ പീഡിപ്പിക്കപ്പെ ടൂമ്പോൾ സർക്കാർ തീർത്തും ജനവിരുദ്ധമായിപ്പോകും. സ്വാതന്ത്ര്യത്തിന്റെ ആറ് ദശകങ്ങളിൽ ഇന്ത്യൻ അനുഭവം അതായിരുന്നു. കൊളോണിയൽ ഭൂത കാലം സമ്മാനിച്ച ബ്യൂറോക്രസിയുടെ നിർവ്വികാരതയും ഫ്യൂഡൽ ഭൂതകാലത്തിന്റെ ശാപമായ ഭയവും പ്രതികരണ ശേഷിക്കുറവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സങ്കീർണ്ണമായ ഈ സാഹചര്യങ്ങളിൽ സർക്കാർ സംവിധാനം ജനോപകാരപ്രദമാക്കുന്നതിനുവേണ്ടിയുള്ള അന്വേഷണത്തിൻ്റെ ആദ്യ ചുവടാണ് പൗരാവകാശരേഖ.
എന്താണ് പൗരാവകാശരേഖ
നിലവിലുള്ള കോട്ടങ്ങൾ പരിഹരിച്ച് സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ എല്ലാതലങ്ങളിലും മാറ്റം വരുത്തുന്നതിന് ഫലപ്രദമായ ഒരു മാർഗ്ഗം കണ്ടുപിടിക്കുക എന്നതാണ് പൗരാവകാശരേഖയുടെ ഉദ്ദേശം. ഇത് കടലാസിൽ മാത്രമാകാതെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാവുന്നതായിരിക്കണം. സർക്കാർ സംവിധാനത്തേയും പൗരന്മാരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതും ലക്ഷ്യബോധത്തോടെ പ്രാവർത്തികമാക്കാൻ കഴിയുന്നതുമായിരിക്കണം. പൗരന്റെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന വർദ്ധിച്ച പൊതുജന പ്രതിബദ്ധതയും സുതാര്യതയും നിലനിർത്തുന്നതിന് പുറമെ മര്യാദയോടെയും ക്ഷമതയോടെയും ഉള്ള പ്രവർത്തനശൈലിയും നടപ്പിലാക്കേണ്ടതുണ്ട്.
പൗരാവകാശരേഖകൊണ്ട് ഉദ്ദേശിക്കുന്നത് പൗരന്മാർക്ക് കൂടുതൽ അധികാരം നൽകുക എന്നതാണ്. ജനങ്ങൾക്ക് അറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശത്തിൻരെ അംഗീകാരമാണ് അത്. വളരെ കാലമായി തുടരുന്നുവരുന്ന ദാതാവിനുള്ള മേൽക്കൈ ഇനിമേൽ ഉപഭോക്താവിനായിരിക്കട്ടെ, ഇതാണ് പൗരാവകാശപത്രികയിൽ ഊന്നിപറയുന്ന കാര്യം. സർക്കാരിനും ഉപഭോക്താക്കൾ ഉണ്ടെന്നുള്ളത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സർക്കാർ ആർക്കുവേണ്ടി നിലനിൽക്കുന്നുവോ ആരെ സേവിക്കാൻ വേണ്ടി നിലനിൽക്കുന്നുവോ ആ ജനങ്ങളാണ് സർക്കാരിൻ്റെ ഉപഭോക്താക്കൾ. ഓരോ പൗരനും തനിക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ നികുതികൾ വഴി പണം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിനുള്ള സേവനം ലഭിക്കുന്നതിന് അവന് അവകാശ മുണ്ട്. ഇതാകട്ടെ ഓരോ സേവനത്തിനും അനുസരണമായ ചെലവിലും ക്ഷമ തയോടും കൂടിയതും ആകുകയും വേണം. സ്റ്റേറ്റ് നിയമങ്ങൾ നടപ്പിലാക്കു കയും നികുതി പിരിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യുന്നിടങ്ങളിലെല്ലാം ഇത്തരം കാര്യങ്ങളും മാന്യമായി നിർവ്വഹിക്കേണ്ടതുണ്ട്.
ഇക്കാരണങ്ങളാൽ സർക്കാരിൻ്റെ പ്രവർത്തന ശൈലിയിൽ സമൂലമായ ഒരു മാറ്റം ഉണ്ടാകേണ്ട സമയമായിരിക്കുന്നു. മുകളിൽ നിന്ന് താഴേക്ക് അടി ച്ചേൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥ മേധാവിത്ത രീതിയിൽ നിന്നും പൗരന്മാർക്കും സമൂഹത്തിനും അധികാരം നൽകുന്നതിനും എല്ലാതലങ്ങളിലും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ളതുമായ രീതിയിലേക്ക് മാ റേണ്ടിയിരിക്കുന്നു.
വിവിധ വകുപ്പുകളുടേയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്തുന്തനിന് സമഗ്രമായ ഒരു പരിപാടി ഉണ്ടായിരിക്കേ ണ്ടതാണ്. ഇത് പുറമേ നിന്നുള്ള ഒരു ഏജൻസിയിലൂടെ ആകരുത്. അതാത് സംഘടനകൾക്കും അവയുടെ ഉപഭോക്താക്കളായ പൗരന്മാർക്കും പങ്കാളിത്ത മുള്ള ഒരു പദ്ധതിയിലൂടെ ആകാം. നല്ല നിലയിൽ ആവിഷ്കരിക്കപ്പെട്ടതും പ്രഖ്യാപിതവുമായ അടിസ്ഥാന മാനദണ്ഡങ്ങൾ വെച്ചായിരിക്കണം പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത്. ഏതെങ്കിലും തരത്തിൽ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം വേണ്ടിവരുന്ന ഏതൊരു സർക്കാർതല സ്ഥാപനവും ഇത്തരം ഒരു മാനദണ്ഡം പുലർത്തിയിരിക്കണം.
പൗരാവകാശരേഖ സേവനമേഖലയെ ഉപഭോക്താക്കളുടെ കണ്ണിലൂടെയാണ് കാണുന്നത്. വിരസവും ഒരേതരത്തിലുള്ളതുമായ ശൈലി എല്ലാ സർവ്വീസ് മേഖലയിലും അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു സമവാക്യമല്ല ഇത്. ഓരോ സേവനമേഖലയ്ക്കും ഏറ്റവും യോജിച്ച രീതിയിൽ നിലവാരം ഉയർത്തുന്നതിന് ഉതകുന്ന ആശയങ്ങളുടെയും കർമ്മോത്സുകതയുടേയും ഒരു കലവറയാണ്. നമ്മുടെ സർക്കാർ സേവന സ്ഥാപനങ്ങൾ, കഴിവ്, ഊർജ്ജസ്വലത, ശ്രദ്ധ, പ്രതിബദ്ധത ഇവയുടെ ഒക്കെ ഒരു സ്രോതസ്സായിരിക്കണമെന്ന് പൗരാ വകാശരേഖ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഗുണങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് പൗരന്മാരിൽ വിശ്വാസവും ഉദ്യോഗസ്ഥർക്ക് അഭിമാനവും ഉണ്ടാകാവുന്നതരത്തിൽ സേവനം ലഭ്യമാക്കുകയാണ് പൗരാവകാശരേഖയുടെ ലക്ഷ്യം. പൗരാവകാശരേഖയുടെ ഒരു ബ്ലൂപ്രിൻ്റെ തയ്യാറാക്കുമ്പോൾ മേന്മ തിരഞ്ഞെ ടുക്കുന്നതിനുള്ള അവകാശം, നിലവാരം, മൂല്യം, വിശ്വാസ്യത, സുതാര്യത എ ന്നിവയ്ക്കാണ് ഊന്നൽ നൽകേണ്ടത്.
നിലവിലുള്ള വ്യവസ്ഥയിൽ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വീഴ്ചയുടെ ഉത്തരവാദിത്തം കൃത്യമായി നി ശ്ചയിക്കപ്പെടുന്നില്ല. പാളിച്ചകൾക്ക് അനുയോജ്യമായ ശിക്ഷയും നൽകപ്പെടുന്നില്ല. ഇതാണ് പൊതുവായ ധാരണ. ജനങ്ങൾ നൽകുന്ന പരാതികൾ തീരെ അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടുന്നതിൻ്റെ പ്രധാനകാരണം ഇതാണ്. അതു കൊണ്ട് പരാതികളിന്മേൽ നടപടിയുണ്ടാകുമെന്നും പാളിച്ചകൾക്ക് ഉത്തരവാദിത്തം നിശ്ചയിക്കപ്പെടുമെന്നും എടുത്ത തീരുമാനങ്ങൾ അറിയിക്കുമെന്നും എല്ലാം പ്രതീക്ഷിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഗവൺമെൻ്റ് തല സംവിധാനത്തിന് വിശ്വാസ്യതയും സുതാര്യതയും ഉണ്ടാകൂ. പാളിച്ചകൾ വരികയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു വിശദീകരണമോ, ക്ഷമാപണമോ ലഭിക്കുന്നതിന് പൗരന് അവകാശമുണ്ട്. ട്രെയിൻ വൈകിയതെന്തുകൊണ്ട് അല്ലെങ്കിൽ ഡോക്ടർക്ക് പറഞ്ഞ സമയത്ത് രോഗിയെ കാണാൻ കഴിയാതിരുന്നത് എന്തുകൊണ്ട് എന്ന് അയാളോട് പറയുകതന്നെ വേണം. പരാതികൾ പരിഹരിക്കുന്നതി നുള്ള നടപടിക്രമങ്ങളെപ്പറ്റി ഉള്ള വിവരണങ്ങൾ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കണം. ഗൗരവമായ ഒരു പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കണം. തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ അതിൽനിന്ന് പാഠങ്ങൾ പഠിക്കുകയും വേണം. ഇപ്പോൾ സംഭവിക്കുന്നതുപോലെ പരാതിയുടെ പരിഹാരത്തിനായി തൂണുകൾതോറും നടക്കേണ്ട ഗതികേട് ഇല്ലാതാക്കണം. തന്റെ പ്രശ്നത്തിന് തൃപ്തികരമായ ഒരു ഉത്തരം അല്ലെങ്കിൽ പരിഹാരമാർഗ്ഗം നൽകാൻ കഴിയുന്ന വ്യക്തിയോട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പൗരന് കഴിയണം. മറുപടികൾ ലഭിക്കുന്നതിന് അനന്തമായ താമസം, ഒരു മറുപടിയും ലഭിക്കാത്ത അവസ്ഥ ഇവ മാറണം. അങ്ങനെ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ പൗരന് അവകാശമുണ്ടായിരിക്കണം.
പൗരാവകാശരേഖയിലെ സേവനങ്ങൾ ആര് നൽകും
വിവിധ തലങ്ങളിലുള്ള എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളും അവരുടെ നിലവാരം നിശ്ചയിക്കുകയും നടപ്പാക്കുകയും വേണം. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയും ജനങ്ങൾക്ക് പലതരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളും ഇതിൽപ്പെടും. ഉപഭോക്താക്കളുമായി ചർച്ച ചെയ്ത് അവരുടെ വിവിധ തലങ്ങളിലുള്ള എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളും അവരുടെ നിലവാരം നിശ്ചയിക്കുകയും നടപ്പാക്കുകയും വേണം. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തു കൾ എന്നിവയും ജനങ്ങൾക്ക് പലതരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളും ഇതിൽപ്പെടും. ഉപഭോക്താക്കളുമായി ചർച്ച ചെയ്ത് അവരുടെ സൗകര്യത്തിനനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാവുന്ന സമയപരിധി നിശ്ച യിക്കപ്പെടണം. ഇത് ഏവർക്കും കാണാൻ കഴിയുംവിധം പ്രസിദ്ധപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും വേണം. പ്രാദേശിക ഭാഷയിൽ നൽകാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. ഇങ്ങനെ പ്രദർശിപ്പിക്കപ്പെടുന്ന നിലവാരങ്ങൾ ആ ത്മാർത്ഥതയോടെ പിന്തുടരുന്നു എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഉത്തരവാദിത്തവും ബാദ്ധ്യതയും ഉണ്ടായിരിക്കണം. ഒരിക്കൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ ഇടക്കിടെ വിലയിരുത്തി മെച്ചപ്പെടുത്തണം. നടപടിക്രമ ങ്ങൾ കൂടുതൽ ലളിതമാക്കുകയും വേണം.
സാധുവായ വിശദീകരണമോ, ന്യായമോ ഇല്ലാതെ സേവന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയാണെങ്കിൽ പരാതി പരിഹാരത്തിന് കൃത്യമായ നടപടി ക്രമങ്ങൾ ഉണ്ടായിരിക്കണം. ബന്ധപ്പെട് ഉദ്യോഗസ്ഥനെ എളുപ്പത്തിൽ കാണുന്നതിന് കഴിയണം. പരാതികൾക്ക് മറുപടി ലഭിക്കുന്നതിന് സമയനിബ ന്ധനയും ഉണ്ടായിരിക്കണം. വിവരങ്ങൾ ആവശ്യമുള്ളപ്പോൾ എളുപ്പത്തിലും സുതാര്യമായും ലഭിക്കണം. ഇന്ന വിവരത്തിന് ഇന്നയാളെ സമീപിക്കണമെന്ന് വ്യക്തമായിരിക്കണം. കഴിയാവുന്നതും കൗണ്ടറിൽ നിന്ന് കൗണ്ടറിലേക്ക് ഉപഭോക്താക്കളെ തള്ളിവിടാതെ ഒരു ഏകജാലക സംവിധാനം ഉണ്ടാകുന്നത് നല്ലതാണ്.
ഒരു സാധാരണ പൗരന് പൗരാവകാശരേഖ കൊണ്ട് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രയോജനം 'കൗണ്ടറിന് പുറകിലെ ആൾ' തനിക്ക് പറയാനു ള്ളത് കേൾക്കുമെന്ന വിശ്വാസമാണ്. ഇന്ന് ഇതില്ല എന്നത് ദുഃഖകരമായ സത്യമാണ്. അടിസ്ഥാന നിലവാരം എങ്കിലും പുലർത്തുന്നതും വ്യവസ്ഥ ചെയ്യപ്പെട്ടതും മാന്യമായതും സമർത്ഥവുമായ സേവനം ഒരു പൗരൻ എന്ന നിലക്ക് തനിക്ക് പ്രതീക്ഷിക്കാമെന്നും ആവശ്യപ്പെടാമെന്നും ഉള്ള അറിവ് അയാൾക്കുണ്ടാകും. കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നില്ലെങ്കിൽ പരാതികളുടെ പരിഹാരത്തിനായി എന്തുചെയ്യണം, ആരെ സമീപിക്കണം എന്നെല്ലാം അയാൾക്ക് അറിയാൻ കഴിയും.
പ്രധാനമായ മറ്റൊരു കാര്യം ആലസ്യം, നിഷ്ക്രിയത്വം, ഭയം എന്നിവയിൽ നിന്ന് മോചനം നേടുന്നതിനും കാര്യക്ഷമമല്ലാത്തതും, കുത്തഴിഞ്ഞതും, അഴിമതി നിറഞ്ഞതുമായ ഭരണ സംവിധാനത്തിനെതിരെ ശബ്ദമുയർത്തുന്നതിനും അവഗണിക്കാനാകാത്ത ഒരു ശക്തിയായി വളരുന്നതിനും പൗരന് കഴിയും എന്നതാണ്. എല്ലാത്തിനും ഉപരിയായി ഒടുവിലിതാ ശരിക്കും ജനങ്ങൾക്കുവേണ്ടിയുള്ള ഭരണകൂടം എന്ന് അഭിമാനം കൊള്ളുന്നതിന് അവന് സാധിക്കും
ഓരോന്നും നടപ്പിൽ വരുത്തുമ്പോൾ ആവശ്യമായ നിലവാരങ്ങളും നടപടി ക്രമങ്ങളും ബന്ധപ്പെട്ട അധികാരികൾ വ്യക്തമായി കാണിച്ചിരിക്കണം. നടത്തിപ്പിന് പ്രയാസം നേരിടുമ്പോഴോ പരാതികൾ പരിഹരിക്കണമെങ്കിലോ ആരെ സമീപിക്കണമെന്ന വ്യക്തമായ നിർദ്ദേശമുണ്ടായിരിക്കണം. ഓരോ വിഭാഗത്തിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരെന്ന് വെളിപ്പെടുത്തുകയും ഓരോരുത്തരും പേരെഴുതി ബാഡ്ജുകൾ ധരിക്കുകയും വേണം. പരാതി പരിഹരിക്കുന്നതിന് താമസം നേരിടുമ്പോൾ സമീപിക്കേണ്ട ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപേര്, കാണാൻ കഴിയുന്ന സമയം ഇവയും കൃത്യമായി പ്രസിദ്ധീകരിക്കണം. എല്ലാറ്റിനും ഉപരി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പെരുമാറ്റത്തിൽ മാതൃക പുലർത്തുകയും ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകുകയും വേണം. ഇത്തരം വ്യക്തമായ സേവന നിലവാരങ്ങളുടെ സംഹിത അടങ്ങുന്ന പൗരാവ കാശരേഖ ഗവൺമെൻ്റിൻ്റെ എല്ലാതലങ്ങളിലുമുള്ള സ്ഥാപനങ്ങൾക്ക് ഉണ്ടാക്കാ വുന്നതും വിതരണം ചെയ്യാവുന്നതുമാണ്.